സമ്പൂർണ വിളക്കുമാടം ചുറ്റുവിളക്ക് നിറമാല, നിറമാല ചുറ്റുവിളക്ക്,ഭദ്രകാളീദേവിക്ക് ചുറ്റുവിളക്ക്, ത്രികാലപൂജ, ഭഗവൽസേവ, പൂമൂടൽ, ഗണപതിഹോമം, ഒറ്റപ്പനിവേദ്യം, നെയ്കിണ്ടി സമർപ്പണം, കുങ്കുമാർച്ചന, കുങ്കുമാഭിഷേകം, ഹരിദ്രാർച്ചന, ഹരിദ്രാഭിഷേകം(മഞ്ഞൾ കൊണ്ട്), ഗുരുതിപുഷ്പാഞ്ചലി, സ്വയംവരം,സാരസ്വതം, ഭാഗ്യസൂക്തം എന്നീ അർച്ചനകൾ, മുട്ടറുക്കൽ, ബ്രഹ്മരക്ഷസ് പൂജ, കളഭാഭിഷേകം, ഉദയാസ്ഥമന പൂജ, കടുംപായസനിവേദ്യം, പാൽപ്പായസനിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ.
സൻമാർഗ്ഗചിന്തയോടും അകമഴിഞ്ഞ ഭക്തിയോടുംകൂടി സേവിക്കുന്നവർക്ക് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഇഷ്ടവരദായിനിയും വിദ്യാവാരിണിയും ഐശ്വര്യദായിനിയുമായ ശ്രീദുർഗ്ഗയും ദുഷ്ടശക്തികളുടെ സംഹാരമൂർത്തിയായ ശ്രീഭദ്രയും ഒരേ ശ്രീകോവിലിൽനിന്നും കൃപാകടാക്ഷം വർഷിച്ച് വിരാജിക്കുന്നു.